Monday, March 29, 2021

ഞാൻ ഒന്ന് പ്രാർത്ഥിക്കട്ടെ ഉയിഗുർ മുസ്ലിമുകൾക്കുവേണ്ടി.


ചൈനയിൽ, ജന്മംകൊണ്ട് വേദന തിന്നാൻ വിധിക്കപ്പെട്ടവർ . ഉയിഗുർ, അവർ മുസ്ലിം ആണ്. ജന്മംകൊണ്ട് അത് ആയതാണ് തെറ്റ്. 


അവരിൽ പലരും ജയിലുകളിൽ ആണ്.അവരുടെ കുട്ടികളെ ഭരണകൂടം പിടിച്ചുകൊണ്ടുപോയിരിക്കുന്നു, എന്നാണ് അറിയാൻ കഴിയുന്നത്. അങ്ങനെ ആണെങ്കിൽ സ്വന്തം മക്കളെ അവർക്കു ഇനി കാണാൻ സാധിക്കുമോ?. എന്തിനാണ് അവരുടെ കുട്ടികളെ പിടിച്ചുകൊണ്ടുപോയിരിക്കുന്നത്. കുട്ടികളെ ദേശബോധം പഠിപ്പിക്കാനാണ് എന്നാണ് പറയുന്നത്. 


അവർക്കു ജോലികൾ നിക്ഷേധിക്കപെടുന്നു. അവർ ഒരു രാജ്യത്തു തീർത്തും ഒറ്റപ്പെട്ടിരിക്കുന്നു. അവരെ അടിമകളെ പോലെ ജോലി ചെയ്യിപ്പിക്കുന്നു . അവരുടെ പെണ്ണുങ്ങൾ അബോർക്ഷൻ ചെയ്യാൻ നിർബന്ധിക്കപ്പെട്ടിരിക്കുന്നു.അവർക്ക് പ്രസവിക്കാനുള്ള അധികാരം ഇല്ലേ? അവർക്ക്  സ്വന്തം കുഞ്ഞുങ്ങളെ താലോലിക്കാനുള്ള അവകാശം ഇല്ലേ?.നീതിദേവത കണ്ണടച്ച് അവരോടുകൂടെ കരയുന്നുണ്ടാകും. മാലാഖമാർ കാഴ്ചകണ്ട്‌ , കണ്ണുനീർ പൊടിഞ്ഞു , ചിറകുകൾ നഷ്ടപ്പെട്ട് ഭൂമിയിലേക്ക് പതിച്ചിരിക്കാം.


അവർക്കു മൊബൈൽ ഉപയോഗിക്കാനുള്ള അധികാരം തടഞ്ഞിരുന്നു. അഥവാ തടഞ്ഞിട്ടില്ലെങ്കിൽ അവരുടെ ഫോണുകൾ ടേപ്പ് ചെയ്യപ്പെട്ടിരിക്കും. അവരെ മുഖം തിരിച്ചു അറിയുന്ന ക്യാമറ കണ്ണുകൾ സത പിന്തുടർന്നുകൊണ്ടിരിക്കുന്നു. അവർ തെരുവുകളിൽ തടയപ്പെട്ടിരിക്കാം. ഭയം അവരെ വല്ലാതെ തളർത്തിയിരിക്കാം. അവർ കുറ്റവാളികളെ പോലെ ജയിലിൽ അടച്ചിരിക്കുന്നു. ജയിലിൽ അവർക്ക് ഭക്ഷണം കിട്ടുന്നുണ്ടോ. ഉണ്ടാകും എന്ന് വിശ്വസിക്കാം. അവരുടെ ചെറുപ്പക്കാർ ജോലി ഇല്ലാതെ വലയുന്നു.  അവർ, വിശപ്പു അകറ്റുന്നത് എങ്ങനെ ആണ്. അവരിൽ എത്രപേർ, ഓരോ ദിവസവും കൊല്ലപെടുന്നുണ്ട്. ജയിലിൽ കഴിയുന്നവർക്ക് , ഇനി അവരുടെ ഭാര്യമാരേയും കുട്ടികളേയും കാണാൻ വിധി ഉണ്ടാകുമോ?



മാനവികതയുടെ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ചൈനയിൽ നശിച്ചുപോയിരിക്കുന്നു. ലോകത്തെ ഏറ്റവും വലിയ അടിമകളുടെ രാജ്യം, എന്ന പദവിക്കുവേണ്ടിയുള്ള  പോരാട്ടത്തിലാണ്. ഇന്റർനെറ്റ് ഉപയോഗത്തിന് നിയന്ത്രണങ്ങൾ കൊണ്ടുവന്നിരിക്കുന്നു. ഫോണുകൾ ടേപ്പ് ചെയ്യപ്പെടുന്നു. മുഖം തിരിച്ചറിയുന്ന ക്യാമറകൾ എപ്പോഴും തങ്ങൾക്കു ഇഷ്ടമില്ലാത്തവരെ തിരഞ്ഞുകൊണ്ടിരിക്കുന്നു.  പ്രതിഷേധങ്ങൾക്ക് തോക്കിലൂടെ മറുപടി പറയുന്നു. മരിച്ചവരുടെ ശവകുടീരങ്ങൾ  അവിടെ പുസ്തകശാലപോലെ തോന്നിയിരിക്കാം. ജനാധിപത്യത്തിന്റെ വെളുത്തപതാകയിൽ പണ്ടേ, ചുവപ്പുപരന്നിരിക്കുന്നു.  



ഒരു കറുത്ത തുണി തരണം. അത് ചൈനക്ക് മുകളിൽ കെട്ടണം. ഞാൻ ഇനി അതിലേ പോകില്ല. നീതിദേവതയുടെ വാക്കുകൾ പ്രതീക്ഷ ഇല്ലാതാക്കിയിരിക്കുന്നു. ഇനി അവിടെ ചിരിക്കുന്ന മുഖങ്ങൾ കാണാൻ കഴിയുമോ. കുട്ടികൾ സന്തോഷത്തോടെ കളിക്കുന്നത് കാണാൻ സാധിക്കുമോ. 



The best online electronics stores in India

  Single Basket is one of best online electronics stores in India to view the top mobile, laptops, smartwatches, laptops and other gadgets...