ഗൂഗിൾ സെർച്ച് എൻജിൻ, ഗൂഗിൾ പേ എന്നിവ ഉപയോഗിച്ച് സൈബർ തട്ടിപ്പ് നടത്തുന്ന ചില വിരുതന്മാരെ കുറിച്ചാണ് ഇവിടെ പ്രതിപാതിക്കുന്നത്.
തട്ടിപ്പുകാരുടെ വിഹാര കേന്ദ്രമാണ് സോഷ്യൽ മീഡിയയും സെർച്ച് എൻജിൻസും. എന്നാൽ ഗൂഗിൾ എന്ന മാധ്യമത്തെ ഉപയോഗിച്ചുകൊണ്ട് അവരുടെ തന്നെ ആപ്പിൽ തട്ടിപ്പുനടത്തുന്ന കള്ളന്മാർ ഉണ്ട്. പറഞ്ഞു വരുന്നത് ഗൂഗിൾ പേ ഉപയോഗിച്ച് പണം തട്ടുന്ന വിരുതൻമാരെ കുറിച്ചാണ്. മെട്രോ നഗരങ്ങൾ കേന്ദ്രീകരിച്ചാണ് അവരുടെ പ്രവർത്തനം.
ഗൂഗിൾ പേയിലൂടെ പണം അയക്കുമ്പോൾ പലപ്പോഴും അത് ട്രാൻസ്ഫർ ആകാറില്ല. എന്നാൽ പണം അയച്ച ആളുടെ അക്കൗണ്ടിൽനിന്ന് പണം ഡെബിറ്റ് ആയിട്ടുണ്ടാകും. സ്വാഭാവികമായും പണം അയച്ച ആൾ ഭയക്കുകയും കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഈ സമയത്ത് ഗൂഗിൾ പേ കസ്റ്റമർ കെയർ ലഭ്യമാകാതെവരും.സ്വാഭാവികമായും അയാൾ ഗൂഗിളിൽ മറ്റു നമ്പറുകൾ തിരയുന്നു. അപ്പോൾ അയാൾ എത്തിച്ചേരുന്നത് വലിയ ഒരു ചതിക്കുഴിയിൽ ആയിരിക്കും. തട്ടിപ്പുകാർ ഒരുക്കിയ വലിയ ഒരു ചതിക്കുഴിയിൽ. എങ്ങനെ ആണ് അവർ തട്ടിപ്പു നടത്തുന്നത്. നമുക്ക് അവർ ചെയ്ത സങ്കേതം പരിശോധിക്കാം.
അവർ ഗൂഗിളിൽ ഗൂഗിൾ പേ എന്ന വാക്ക് റാങ്ക് ചെയ്ത ബ്ലോഗ് കണ്ടുപിടിക്കുന്നു. അതിൽ അഭിപ്രായം രേഖപ്പെടുത്താൻ ഉള്ള ഭാഗം ഉണ്ടോ എന്ന് നോക്കുന്നു. ഉണ്ടെങ്കിൽ അഭിപ്രായം രേഖപ്പെടുത്താൻ ഉള്ള ഭാഗത്തു അവരുടെ ഫോൺ നമ്പർ പലതവണ രേഖപെടുത്തുന്നു. ഗൂഗിൾ സെർച്ച് എൻജിൻ അവരുടെ നമ്പറും ഇൻഡക്സ് ചെയ്യുന്നു. ആളുകൾ ഗൂഗിൾ പേ കസ്റ്റമർ കെയർ നമ്പർ എന്ന് ടൈപ്പ് ചെയ്യുമ്പോൾ ഗൂഗിളിൽ ഇവരുടെ നമ്പർ കാണുകയും . സ്വാഭാവികമായും ആ നമ്പറിൽ വിളിക്കുകയും ചെയ്യുന്നു. സ്വന്തമായി വെബ്സൈറ്റ് നിർമ്മിച്ചു തട്ടിപ്പു നടത്തുന്ന ആളുകളും ഉണ്ട്.
ആ ഫോൺ എടുക്കുന്ന ആൾ എന്തു സഹായം ആണ് ആവശ്യം എന്ന് ചോദിക്കുന്നു. പണം നഷ്ടപെട്ടയാൾ അയാൾക്ക് സംഭവിച്ച കാര്യം പറയുമ്പോൾ, പണം തിരിച്ചുകിട്ടാൻ ഗൂഗിൾ പേ അക്കൗണ്ട് തുറക്കാൻ അയാൾ ആവശ്യപ്പെടും. അതിനുശേഷം,അതിൽ ന്യൂ പെയ്മെന്റ് എടുക്കാൻ ആവശ്യപ്പെടും. എന്നിട്ട് upi@നിങ്ങളുടെ പേര് ടൈപ്പ് ചെയ്യാൻ ആവശ്യപ്പെടും. അതിനുശേഷം നഷ്ടപെട്ട തുക ടൈപ്പ് ചെയ്യാൻ ആവശ്യപ്പെടും. അതിനുശേഷം അയക്കുക എന്ന ബട്ടൺ അമർത്തി പാസ്സ്വേർഡ് ടൈപ്പ് ചെയ്യാൻ ആവശ്യപ്പെടും.അപ്പോൾ പണം നഷ്ടപ്പെട്ട ആൾ ഒരു നിമിഷം ചിന്തിക്കും. പണം വേറെ ആളുടെ അക്കൗണ്ടിലേക്കു അയക്കാനുള്ള നിർദേശം ആണ് പറയുന്നത്. ഇതു ചോദിക്കുമ്പോൾ അവർ തരുന്ന മറുപടി രസകരമാണ്. "നിങ്ങളുടെ പേര് അല്ലെ ടൈപ്പ് ചെയ്തത്. പിന്നെ എങ്ങനെ ആണ് മറ്റൊരു ആളുടെ അക്കൗണ്ടിലേക്ക് പണം പോകുക. നമ്മൾ അത് വിശ്വസിക്കുന്നിടത്ത് കള്ളൻറെ സമയം തുടങ്ങുന്നു. പണം കള്ളൻറെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ആകുന്നു. നമ്മുടെ പണം നഷ്ടപ്പെട്ടു! അത് എങ്ങനെ. നമുക്ക് ആ ബുദ്ധിയിലേക്ക് പോകാം.
ഗൂഗിൾ പേയിൽ ഒന്നിൽ കൂടുതൽ upi പേര് കൊടുക്കാൻ ഉള്ള അനുവാദം ഉണ്ട്. നമ്മൾ അവരുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ നമ്മുടെ പേരിൽ അവർ ഒരു upc പേര് (ഉദാഹരണം upi@john) അവരുടെ ഗൂഗിൾ പേ അക്കൗണ്ടിൽ ഉണ്ടാക്കുന്നു. ഇങ്ങനെ ആണ് ഈ സൈബർ കള്ളന്മാർ പണം തട്ടുന്നത്.
"Note: ഞാൻ കുറച്ചു മാസങ്ങൾക്കുമുമ്പ് ഈ തട്ടിപ്പ് കണ്ടെത്തുകയും ഗൂഗിളിനു റിപ്പോർട്ട് ചെയ്യുകയും ചെയ്തതിനാൽ ഇപ്പോൾ ഗൂഗിൾ സെർച്ച് എൻജിനിൽ ഇവരെ കാണാൻ കഴിയില്ല. എന്നാൽ ഇവർ ഇപ്പോഴും ഫേസ്ബുക്കിൽ പ്രവർത്തിക്കുന്നുണ്ട്. ജാകരൂപരായി ഇരിക്കുക."
Please contact me about new cybercrimes. Please review my blog.